Agnes of Rome
-A virgin–martyr, venerated as a Saint in the Roman Catholic Church
|
|
Born
|
291
|
Died
|
304 (At age of 13)
|
Canonization
|
St. Agnes entered
Heaven and was declared a saint by popular acclaim and devotion long before a
formal canonization process existed. She is one of thousands of saints called
"pre-congregational" as she was already assumed to be a saint
before the Sacred Congregation for the Causes of Saints had been instituted.
|
Major Shrine
|
Church of Sant'Agnese fuori le mura
and the Church of Sant'Agnese in Agone, both in Rome
|
Feast
|
21
January
|
Symbols
|
Lamb, Martyr's palm, Martyr's crown, Dove with a ring in its beak
|
Patron
|
of the Children of Mary , betrothed
couples; chastity; engaged couples
|
St. Agnes
St. Agnes was a Roman
girl who was only thirteen years old when she suffered martyrdom for her
Faith. Agnes had made a promise, a promise to God never to stain her purity.
Her love for the Lord was very great and she hated sin even more than death!
Since she was very beautiful, many young men wished to marry Agnes, but she
would always say, "Jesus Christ is my only Spouse."
Procop, the
Governor's son, became very angry when she refused him. He had tried to win
her for his wife with rich gifts and promises, but the beautiful young girl
kept saying, "I am already promised to the Lord of the Universe. He
is more splendid than the sun and the stars, and He has said He will never
leave me!" In great anger, Procop accused her of being a Christian
and brought her to his father, the Governor. The Governor promised Agnes
wonderful gifts if she would only deny God, but Agnes refused. He tried to
change her mind by putting her in chains, but her lovely face shone with joy.
Next he sent her to a place of sin, but an Angel protected her. At last, she
was condemned to death. Even the pagans cried to see such a young and
beautiful girl going to death. Yet, Agnes was as happy as a bride on her
wedding day. She did not pay attention to those who begged her to save
herself. "I would offend my Spouse," she said, "if I were
to try to please you. He chose me first and He shall have me!" Then
she prayed and bowed her head for the death-stroke of the sword.
റോമായിലെ ആഗ്നെസ്
റോമൻ കത്തോലിക്കാ സഭയിലേയും
കിഴക്കൻ ഓൻത്തഡോക്സ് സഭയിലേയും ഒരു പുണ്യവതിയാണ് വിശുദ്ധ ആഗ്നെസ്. കന്യകയും രക്തസാക്ഷിയുമായ
റോമായിലെ ആഗ്നെസ് അതിപുരാതനമായ കാനൺ കുർബാനയിൽ അനുസ്മരിക്കപ്പെടുന്ന ഏഴ് കന്യകമാരായ
വിശുദ്ധരിൽ ഒരാളാണ്. ചാരിത്രശുദ്ധിയുള്ളവരുടേയും, തോട്ടപ്പണിക്കാരുടേയും, പെൺകുട്ടികളുടേയും, വിവാഹനിശ്ചയം കഴിഞ്ഞവരുടേയും, ബലാത്സംഗത്തിനിരയായവരുടേയും, കന്യകമാരുടേയും അറിയപ്പെടുന്ന മദ്ധ്യസ്ഥയാണ് റോമായിലെ വിശുദ്ധ ആഗ്നെസ്.
റോമായിലെ ആഗ്നെസ്
"വിശുദ്ധ ആഗ്നെസ്" എന്നും "വിശുദ്ധ ഐനസ്" എന്നും അറിയപ്പെടുന്നു.
റോമൻ കത്തോലിക്കാ സഭയിൽ ജനുവരി 21നാണ് വിശുദ്ധയുടെ
ഓർമ്മദിനമായി ആചരിക്കുന്നത്. 1962 കാലഘട്ടങ്ങളിൽ വിശുദ്ധയുടെ
ജന്മദിനമായിരുന്ന ജനുവരി 28-നായിരുന്നു തിരുനാൾ നടത്തപ്പെട്ടിരുന്നത്.
ലാറ്റിൻ പദമായ ആഗ്നസ് (Agnus) എന്ന വാക്കിനർത്ഥം
"കുഞ്ഞാട്" എന്നാണ്. ആയതിനാൽ ലഭ്യമായ ചിത്രങ്ങളിലെല്ലാം തന്നെ ആഗ്നെസിനൊപ്പം
ഒരു കുഞ്ഞാടിനെകൂടിയും കാണാൻ സാധിക്കുന്നതാണ്.
റോമാരാജ്യത്തെ ഒരു ക്രൈസ്തവ
കുടുംബത്തിൽ ബി. സി. 291 കാലഘട്ടത്തിൽ ജനിച്ചു.
മതപീഡനങ്ങൾ നിലനിന്നിരുന്ന ആ സമയം റോമാസാമ്രാജ്യം ഭരിച്ചിരുന്നത് ഡയോക്ലീഷ്യൻ ചക്രവർത്തിയായിരുന്നു.
കാഴ്ചയിൽ അതിസുന്ദരിയായിരുന്ന
ആഗ്നെസിനെ വിവാഹം ചെയ്യാൻ റോമൻ യുവാക്കൾ ആഗ്രഹിച്ചിരുന്നു. ഒരു സ്വർഗ്ഗീയ മണവാളന്
തന്റെ കന്യാത്വം നേർന്നിരിക്കുന്നുവെന്നായിരുന്നു അവരോടുള്ള ആഗ്നെസിന്റെ മറുപടി.
ഇതിൽ പ്രകോപിതരായ കാമുകർ ആഗ്നെസ് ഒരു ക്രിസ്ത്യാനിയാണെന്ന് റോമൻ ന്യായാധിപനെ അറിയിച്ചു.
ക്രിസ്ത്യാനികളെ നിർബന്ധിച്ച് മതംമാറ്റുന്ന സമയമായിരുന്നു അത്. അനേകം ക്രൈസ്തവർ പീഡനങ്ങളെ
ഭയന്ന് മതംമാറിയിരുന്നു. ആഗ്നെസ് ഒരു ക്രിസ്ത്യാനിയാണെന്നറിഞ്ഞ റോമൻ ന്യായാധിപൻ വിശ്വാസം
പരിത്യജിച്ച് ജൂപ്പിറ്റർ ദേവനെ ആരാധിക്കാൻ ആജ്ഞാപിച്ചു. ജൂപ്പിറ്റർ ദേവന് ധൂപാർച്ചന
നടത്തുവാൻ രാജസേവകർ ആഗ്നെസിനെ നിർബന്ധിച്ചു. ആഗ്നെസ് വഴങ്ങുന്നില്ല എന്നുകണ്ടപ്പോൾ
മർദ്ദകർ പീഡനോപകരണങ്ങളെല്ലാം അവളെ കാണിച്ചു. എന്നിട്ടും ബിംബത്തെ ആരാധിക്കാതെ ആഗ്നെസ്
വിശ്വാസത്തിൽ ഉറച്ചുനിന്നു. രാജകല്പന ലംഘിച്ച ആഗ്നെസിനെ യഥേഷ്ടം ആർക്കും ഉപയോഗിക്കുവാൻ
വേണ്ടി വേശ്യാഗൃഹത്തിലാക്കാൻ ചക്രവർത്തി ആജ്ഞാപിച്ചു. ഈശോ തന്റെ സ്വന്തമായവരെ സംരക്ഷിക്കും
എന്നായിരുന്നു ആഗ്നെസിന്റെ മറുപടി.
അന്യദേവന്മാരെ ആരാധിക്കാൻ
ആഗ്നെസ് തയ്യാറല്ലായിരുന്നു. ഏതൊരു ശിക്ഷയും ഇതിനു വേണ്ടി ഏറ്റുവാങ്ങാൻ ആഗ്നെസ് തയ്യാറായിരുന്നു.
യേശുവിനെ പ്രകീർത്തിച്ചിരുന്ന ആഗ്നെസിൽ കുപിതനായ ന്യായാധിപൻ; അവളെ നഗരത്തിന്റെ തെരുവിലൂടെ നഗ്നയാക്കി നടത്തുന്നതിന് ഉത്തരവിട്ടു. അത് അവൾക്ക്
വളരെ വേദനയുളവാക്കി. എങ്കിലും ഈശോയിൽതന്നെ ശരണംവച്ച് നിർഭയം നടന്നു. നഗരത്തിലെത്തിയപ്പോൾ
ഒരത്ഭുതം സംഭവിച്ചു. രാജസേവകർ വസ്ത്രമെല്ലാം വലിച്ചുകീറിയപ്പോൾ ആഗ്നെസിന്റെ മുടി
വളർന്നുവന്ന് അവളുടെ ശരീരത്തെ ആവരണം ചെയ്തു. ഭയചകിതരായ നഗരവാസികൾ ഈ കാഴ്ച കാണാൻ നിൽക്കാതെ
അവിടെനിന്നും പാലായനം ചെയ്തു. എന്നാൽ ഒരു യുവാവ് അവളെ ബലാത്സംഗം ചെയ്യുന്നതിനായി
അടുത്തുവന്നു. പെട്ടെന്ന് ഒരു മിന്നൽപിണർ ഉണ്ടാവുകയും ആ യുവാവ് കാഴ്ച നഷ്ടപ്പെട്ട്
മരണത്തോട് മല്ലിടുന്ന അവസ്ഥയിലാവുകയും ചെയ്തു.
ആഗ്നെസിന് എന്തോ ഒരു അമാനുഷീക
ശക്തിയുണ്ടെന്ന് മനസ്സിലായ ന്യായാധിപൻ തന്റെ വിവാഹാഭ്യർത്ഥനയുമായി അവളെ സമീപിച്ചു.
ആഗ്നെസ് വിവാഹാഭ്യർത്ഥന നിരസിച്ചു. ചക്രവർത്തി ആഗ്നെസിനെ മരണശിക്ഷയ്ക്ക് വിധിച്ചു.
ബി. സി 304-ആം നൂറ്റാണ്ടിൽ പതിമൂന്നാം വയസ്സിൽ ശിരസ്സ് ഛേദിക്കപ്പെട്ട് ആഗ്നെസ് രക്തസാക്ഷിയായി
ലോകത്തോട് വിടപറഞ്ഞു.
|
http://www.catholic.org , http://en.wikipedia.org